Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsപ്ലാറ്റിനം ജൂബിലി...

പ്ലാറ്റിനം ജൂബിലി ആഘോഷവും കുടുംബ സംഗമവും

തിരുവല്ല : തടിയൂർ1650-ാം നമ്പർ  എൻ എസ് എസ് കരയോഗം  75 -ാം വർഷത്തിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി നടന്ന പ്ലാറ്റിനം ജൂബിലി ആഘോഷവും കുടുംബ സംഗമവും ഡയറക്ടറി പ്രകാശനവും എൻ എസ് എസ് ഡയറക്ടർ  ബോർഡ് അംഗവും പന്തളം താലൂക്ക് യൂണിയൻ പ്രസിഡൻ്റുമായ പന്തളം ശിവൻകുട്ടി ഉത്ഘാടനം ചെയ്തു.  തിരുവല്ല താലൂക്ക് യൂണിയൻ പ്രസിഡൻ്റ് ആർ. മോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു.

തിരുവല്ല താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് ഡോ:എം വി സുരേഷ് മുഖ്യപ്രഭാഷണം നടത്തി.  എൻഡോവ്മെൻ്റ് ക്വാഷ് അവാർഡ് വിതരണം യൂണിയൻ സെക്രട്ടറി വി.ആർ സുനിലും, മുതിർന്ന അംഗങ്ങളെ ആദരിക്കൽ താലൂക്ക് വനിതാ യൂണിയൻ വൈസ് പ്രസിഡൻ്റ് ശാന്താ വി നായരും, പ്രതിഭകളെ അനുമോദിക്കൽ പ്രതിനിധിസഭാംഗം ജോഷ് കുമാറും, ചികിൽസാധനസഹായ വിതരണം വനിതാ സമാജം പ്രസിഡൻ്റ് പി. കനകവല്ലിയമ്മയും നിർവഹിച്ചു.

തിരുവല്ല താലൂക്ക് യൂണിയൻ ഭരണസമതി അംഗവും കരയോഗം പ്രസിഡൻ്റു മായ സുരേഷ് കുഴിവേലിൽ, വനിതാ യൂണിയൻ ഭരണ സമതി അംഗം പ്രീതാ ബി നായർ, ഗ്രാമപഞ്ചായത്ത് സ്റ്റാൻടിംഗ് കമ്മറ്റി ചെയർപേഴ്സൻ ബി.ജയശ്രീ, കരയോഗ വനിതാ സമാജഭാരവാഹികളായ ആർ. ആനന്ദക്കുട്ടൻ, രമേശ് ബാബു, രാജ്കുമാർ ജി, ഗിരിജാദേവി , ശിവൻകുട്ടി നായർ,ഉപേന്ദ്രനാഥൻ നായർ, ഇന്ദുകല എ നായർ, പ്രദീപ് പുരയിടത്തു മണ്ണിൽ, രമേശ് കുമാർ, പ്രവീൺ കുമാർ, ചന്ദ്രമ്മ ജി. നായർ, രമാദേവി, കൃഷ്ണമ്മ കെ.വി, രമ്യ ആർ നായർ, ഹരിജ മുട്ടുമണ്ണിൽ, ശ്രീനന്ദ എന്നിവർ പ്രസംഗിച്ചു.

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന കർമ്മപദ്ധതികൾക്ക് രൂപം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എന്റെ കേരളം : കാണികളെ കയ്യിലെടുത്ത് മജീഷ്യന്‍ സാമ്രാജിന്റെ മാജിക് ഷോ

പത്തനംതിട്ട:  കാണികളെ കയ്യിലെടുത്ത് മജീഷ്യന്‍ സാമ്രാജിന്റെ സൈക്കോ മിറാക്കിൾ മാജിക് ഷോ. ശബരിമല ഇടത്താവളത്തിൽ എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് പ്രശസ്ത ജാലവിദ്യകാരൻ  മാസ്മരിക അനുഭവം സൃഷ്‌ടിച്ചത്. ആഘോഷത്തോടെയാണ് ഷോ ആരംഭിച്ചത്. തൊപ്പിയും...

5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഒരിടത്തും അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. ജൂൺ 22 മുതൽ 25 വരെ തീയതികളിൽ...
- Advertisment -

Most Popular

- Advertisement -