Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsകാർ ഇടിപ്പിച്ച്...

കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പേരെ  പൊലീസ് അറസ്റ്റ് ചെയ്തു

റാന്നി : ബാർ ജീവനക്കാരനെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പേരെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി മുക്കാലുമൺ തുണ്ടിയിൽ വിശാഖ് (32), മുക്കാലുമൺ പുതുപറമ്പിൽ ബിജു (31) എന്നിവരെയാണ് പിടികൂടിയത്.

റാന്നിഗേറ്റ് ബാർ ഹോട്ടൽ ജീവനക്കാരൻ ഇടുക്കി സ്വദേശി സി.എസ്.ബിജുവിനെ ആണ് കാറിടിപ്പിച്ചത്. കാലൊടിഞ്ഞ ബിജു റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായർ രാത്രി 1.30 നാണ് സംഭവം നടന്നത്. ബാർ അടച്ച ശേഷം വിശാഖും ബിജുവും ബാറിൽ എത്തി മദ്യം ആവശ്യപ്പെട്ടു. സമയം കഴിഞ്ഞതിനാൽ മദ്യം നൽകാനാവില്ലെന്നു പറഞ്ഞതോടെ തർക്കമായി. കാണിച്ചു തരാമെന്ന് പറഞ്ഞ് പ്രതികൾ മടങ്ങി.

പിന്നീട് കോളേജ് റോഡിലൂടെ താമസ സ്ഥലത്തേക്ക് നടന്നു പോകുകയായിരുന്ന ബിജുവിനെ കാറിൽ പിന്നാലെ എത്തിയ പ്രതികൾ ഇടിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ കേസിൽ അറസ്റ്റിലായ വിശാഖ് ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണെന്നും കഴിഞ്ഞാഴ്ച ബാറിൽ ഉണ്ടായ സംഘർഷത്തിൽ ഇയാളുടെ ചുണ്ട് കടിച്ചു മുറിച്ച സംഭവം ഉണ്ടായിരുന്നുവെന്നും റാന്നി പൊലീസ് അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പെരിങ്ങര യൂണിറ്റിന്റെ വാർഷിക സമ്മേളനം

തിരുവല്ല : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പെരിങ്ങര യൂണിറ്റിന്റെ 33-മത് വാർഷിക സമ്മേളനം പ്രിൻസ് മാർത്താണ്ട വർമ ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഫെബ്രുവരി 8 ന് നടന്നു ....

Kerala Lotteries Results : 16-04-2025 Fifty Fifty FF-136

1st Prize Rs.1,00,00,000/- FO 579460 (THRISSUR) Consolation Prize Rs.8,000/- FN 579460 FP 579460 FR 579460 FS 579460 FT 579460 FU 579460 FV 579460 FW 579460 FX 579460...
- Advertisment -

Most Popular

- Advertisement -