മോസ്കോ : റഷ്യൻ തീരത്ത് ഉണ്ടായ അതിശക്തമായ ഭൂകമ്പത്തെ തുടർന്ന് റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകൾ ആഞ്ഞടിച്ചു. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 8.25നാണ് തീവ്രത 8.8 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് .വടക്കൻ പസഫിക് മേഖലയിലാണ് സുനാമിയുണ്ടായത്. റഷ്യയുടെ തീരപ്രദേശങ്ങളിൽ വൻ തോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുന്നതായാണ് റിപ്പോർട്ടുകൾ .
പസിഫിക് സമുദ്രത്തിൽ പെട്രോപാവ്‌ലോവ്‌സ്ക് – കാംചാറ്റ്സ്കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. അമേരിക്കയിലെ ചില ഭാഗങ്ങളിലും സുനാമി സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.ഇന്തോനീഷ്യ, ഫിലിപ്പീൻസ്, ന്യൂസിലൻഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളും സൂനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.