കണ്ണൂർ : എഡിഎം കെ.നവീൻബാബുവിന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയുടെ മുൻകൂർജാമ്യ ഹർജി തലശേരി സെഷന്‍സ് കോടതി തള്ളി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയത്.ആഗ്രഹിച്ച വിധിയെന്നും കേസിൽ നിയമപോരാട്ടം തുടരുമെന്നും നവീൻ ബാബുവിന്റെ കുടുംബം പ്രതികരിച്ചു. ജഡ്ജി കെ.ടി നിസാർ അഹമ്മദാണ് വിധി പറഞ്ഞത്.