ചങ്ങനാശ്ശേരി : തുരുത്തി മര്‍ത്ത് മറിയം ഫൊറോന പളളിയില്‍ ഈശോയുടെ മനുഷ്യാവതാരത്തിന്റെ മഹാജൂബിലി പ്രത്യാശാ ജ്യോതി പ്രയാണം ആരംഭിച്ചു. ബൈബിള്‍, മര്‍ത്തോമ്മാ സ്ലീവാ, ഛായാ ചിത്രം അടങ്ങിയ പേടകം, മുത്തുകുട, തിരി, പേപ്പല്‍ പതാക എന്നിവയോടെ പ്രദക്ഷിണമായിട്ടാണ് 8 വാര്‍ഡുകളിലെ ഭവനങ്ങളിലേയ്ക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം പളളിയില്‍ നിന്ന് പ്രയാണം ആരംഭിച്ചത്.
തുടര്‍ന്നുളള ദിവസങ്ങളില്‍ ഓരോ ഭവനങ്ങളിലുമായി പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തി ഒത്തുകൂടും. വൈദികരും ഈ ഭവനങ്ങളില്‍ വന്ന് സന്ദേശം നല്‍കും. നവംബര്‍ 29ന് വാര്‍ഡുകളില്‍ പ്രത്യാശ ജ്യോതി പ്രയാണം സമാപിക്കും. നവംബര്‍ 30 ന് വാര്‍ഡുകളില്‍ നിന്ന് ആഘോഷമായ പ്രദക്ഷിണമായി പളളിയിലേയ്ക്ക് പ്രത്യാശ ജ്യോതി പ്രയാണം എത്തി സമാപിക്കും.
വികാരി ഫാ.ജേക്കബ് ചീരംവേലില്‍, അസി. വികാരി ഫാ.ജൂലിയസ് തീമ്പലങ്ങാട്ട്, മഹാജൂബിലി കമ്മറ്റി കണ്‍വീനര്‍ പ്രൊഫ. ജോസഫ് ടിറ്റോ, കൈക്കാരന്‍മാരായ സാബി കല്ലുകളം, ജോബി അറയ്ക്കല്‍, വിനോദ് കൊച്ചീത്ര, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി ജോളിച്ചന്‍ കുന്നേല്‍, കുഞ്ഞച്ചന്‍കുട്ടി കൊച്ചീത്ര എന്നിവര്‍ നേതൃത്വം വഹിച്ചു.