Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsഇസ്രയേൽ -...

ഇസ്രയേൽ – ഇറാൻ സംഘർഷം രൂക്ഷം

ടെഹ്‌റാൻ : ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നു. ഇറാനിൽ വീണ്ടും ഇസ്രയേൽ കനത്ത മിസൈൽ ആക്രമണം നടത്തി. തെക്കൻ ടെഹ്റാനിലെ ആണവകേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. തങ്ങളുടെ ഭൂഗർഭ ആണവ സംവിധാനങ്ങൾ സുരക്ഷിതമാണെന്ന് ഇറാൻ അറിയിച്ചു .

ഡ്രോൺ ഉപയോഗിച്ച് ടെൽ അവീവിലും ജറുസലമിലും ഇറാനും ആക്രമണം നടത്തിയെന്നാണ് വിവരം. ഇസ്രയേലിലേക്ക് ഹൂതി വിമതർ ഡ്രോൺ ആക്രമണം നടത്തി.  ഇറാന്റെ പ്രത്യാക്രമണത്തില്‍ ടെല്‍ അവീവില്‍ ഒരാളുടെ മരണം ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട് .അറുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇറാന്‍ മിസൈലുകളില്‍ ഭൂരിപക്ഷവും പ്രതിരോധിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു.

ഇറാന്റെ ആണവ ശാസ്ത്രജ്ഞരും സൈനിക മേധാവികളും അടങ്ങുന്ന ഉന്നത നിരയെ വെള്ളിയാഴ്ച ഇസ്രായേൽ കൊലപ്പെടുത്തിയിരുന്നു. സംഘര്‍ഷം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് രംഗത്തെത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദ്യാര്‍ഥികളുടെ യാത്ര നിരക്ക് വര്‍ധിപ്പിക്കണം : സ്വകാര്യ ബസ്സുടമകൾ സമരത്തിലേക്ക്

പാലക്കാട് : വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്. വിദ്യാര്‍ഥികളുടെ മിനിമം യാത്ര നിരക്ക് അഞ്ച് രൂപയാക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഏപ്രിൽ അവസാന വാരത്തിൽ മുഴുവൻ ബസ്സുകളും സർവീസ് നിർത്തിവച്ച്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: തുറവൂര്‍-ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 23 (റ്റി.ഡി. റോഡ് ഗേറ്റ്) ഏപ്രില്‍ 28ന് രാവിലെ എട്ട് മണി മുതല്‍ 30ന് വൈകിട്ട് ആറ് മണി വരെ ടാറിംഗ് പണികള്‍ക്കായി...
- Advertisment -

Most Popular

- Advertisement -