പത്തനംതിട്ട : ശനിയാഴ്ച പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. സംഗമത്തിന് ഏഴു കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും ഇത് മുഴുവൻ സ്പോൺസർഷിപ്പിലൂടെയാ
സംഗമത്തിനായി 5,000ത്തിലധികം പേരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽനിന്ന് ആദ്യം രജിസ്റ്റർ ചെയ്തവർക്കും സംഘടനകൾക്കും മുൻഗണന നൽകി 3,500 പേരെ തെരഞ്ഞെടുത്തു. 16 രാജ്യങ്ങളിൽനിന്നായി 250 വിദേശ പ്രതിനിധികളുമെത്തും.
ശനിയാഴ്ച പുലർച്ച ആറിന് രജിസ്ട്രേഷൻ ആരംഭിക്കും. 10ന് സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തമിഴ്നാട് മന്ത്രിമാരായ പി.കെ. ശേഖർ ബാബു, പളനിവേൽ ത്യാഗരാജൻ എന്നിവർക്കൊപ്പം സംസ്ഥാന മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, കൃഷ്ണൻകുട്ടി, കെ.ബി. ഗണേഷ് കുമാർ, വീണ ജോർജ്, സജി ചെറിയാൻ എന്നിവരും പങ്കെടുക്കും.






