വിയന്ന : രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്ട്രിയയിലെത്തി. ഗാർഡ് ഓഫ് ഓണർ നൽകിയാണ് ഓസ്ട്രിയൻ സൈന്യം മോദിയെ സ്വീകരിച്ചത്.40 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത് .ഇന്ത്യയും ഓസ്ട്രിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കാനും സഹകരണം മെച്ചപ്പെടുത്താനുമാണ് മോദിയുടെ ദ്വിദിന സന്ദർശനം.
ബുധനാഴ്ച പ്രധാനമന്ത്രി പ്രസിഡന്റ് അലക്സാണ്ടർ വാൻ ഡെർ ബെലെനുമായും ചാൻസലർ കാൾ നെഹാമ്മെറുമായും കൂടിക്കാഴ്ച നടത്തും.