തൃശ്ശൂർ : പുതിയ വർഷം കേരളത്തിന് വികസനത്തിന്റെ വർഷമായിരിക്കുമെന്നും അടുത്ത അഞ്ച് വർഷംകൊണ്ട് കേരളത്തിന്റെ പാരമ്പര്യത്തെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.കുന്നംകുളത്ത് തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കഴിഞ്ഞ 10 വര്‍ഷം ഇന്ത്യ കണ്ടത് എന്‍.ഡി.എ. സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ ട്രെയിലര്‍ മാത്രമാണെന്നും വരുംനാളുകളിൽ ഒരുപാട് കാര്യങ്ങൾ നടക്കാനുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങളിലൂന്നിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
സി.പി.എം. സംസ്ഥാനത്തെ ബാങ്കുകളെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.സഹകരണ തട്ടിപ്പിലെ കാരണക്കാരെ വെറുതെവിടില്ല. സാധാരണക്കാരുടെ പണം തിരികെ നല്‍കാന്‍ മോദി സര്‍ക്കാര്‍ ഏതറ്റംവരെയും പോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു