ലണ്ടൻ : രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുകെയിലെത്തി.വിമാനത്താവളത്തിന് പുറത്ത് ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം നൽകി.യുകെ പ്രധാനമന്ത്രി കിയ സ്റ്റാമറുമായി മോദി ചർച്ച നടത്തും. സ്വതന്ത്ര വ്യാപാര കരാറിൽ ഇരു രാജ്യങ്ങളും ഒപ്പിടുമെന്നാണ് വിവരം .ചാൾസ് രാജാവുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. തുടർന്നു മാലദ്വീപിലേക്കു പോകും.മാലദ്വീപിന്റെ 60–ാം സ്വാതന്ത്ര്യദിനത്തിനമായ ജൂലൈ 26 ന്റെ ചടങ്ങുകളിൽ പ്രധാനമന്ത്രി വിശിഷ്ടാതിഥിയായി പങ്കെടുക്കും.