വയനാട് : ദുരന്തഭൂമി സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി വയനാട്ടിലെത്തി. തുടര്‍ന്ന് ഹെലികോപ്ടറിൽ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ-ചൂരൽമല മേഖലയില്‍ ആകാശ നിരീക്ഷണം നടത്തി. കണ്ണൂർ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിച്ചു. ജില്ലാ ഭരണാധികാരികൾ, പൊലീസ് മേധാവി, ചീഫ് സെക്രട്ടറി, ബിജെപി നേതാക്കൾ തുടങ്ങിയവരുൾപ്പടെയുള്ളവർ വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.
ഹെലികോപ്ടറിൽ പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി തുടങ്ങിയവർ ഉണ്ടായിരുന്നു. വ്യോമ നിരീക്ഷണത്തിനു ശേഷം കല്‍പ്പറ്റയില്‍ നിന്ന് റോഡ് മാര്‍ഗം ചൂരൽമലയിലെ ദുരന്തഭൂമിയിലേക്ക് തിരിച്ചു .ദുരിതാശ്വാസക്യാമ്പിലും ആശുപത്രിയിലും പ്രധാനമന്ത്രി സന്ദർശിക്കും.
വയനാട് കളക്ടറേറ്റില്‍ നടക്കുന്ന അവലോകനയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും.വൈകീട്ട് 3.15-ന് തിരികെ കണ്ണൂരിലേക്ക് മടങ്ങും. 3.55-ന് അദ്ദേഹം ഡൽഹിയിലേക്ക് തിരിക്കും