ന്യൂഡൽഹി : ഫ്രാന്‍സ്, അമേരിക്ക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉച്ചയ്ക്ക് യാത്ര തിരിക്കും.ഫ്രാൻസിൽ നടക്കുന്ന എഐ ഉച്ചകോടിയിൽ പങ്കെടുക്കുന്ന മോദി ഉച്ചകോടിക്കു ശേഷം യുഎസിലേക്ക് യാത്ര തിരിക്കും .ഇന്ന് വൈകീട്ടോടെ പാരീസിലെത്തുന്ന പ്രധാനമന്ത്രി നാളെ നടക്കുന്ന എ ഐ ഉച്ചകോടിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയ്ക്കൊപ്പം അധ്യക്ഷത വഹിക്കും.
ഉച്ചകോടിക്കു ശേഷം പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായി മോദി കൂടിക്കാഴ്ച്ച നടത്തും.ഫെബ്രുവരി 12,13 തിയതികളിലാണ് മോദിയുടെ യുഎസ് സന്ദര്‍ശനം. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായി വ്യാഴാഴ്ച പ്രധാനമന്ത്രി കൂടിക്കാഴ്‌ച്ച നടത്തും.