തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം നാളെ പ്രാധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും.ചടങ്ങുകൾക്കായി ഇന്ന് വൈകുന്നേരം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി രാജ്ഭവനിലേക്ക് പോവുകയും ഗവർണർ രാജേന്ദ്ര അർലേക്കറിനോടൊപ്പം അത്താഴവിരുന്നിൽ പങ്കെടുക്കുകയും ചെയ്യും. ഇന്ന് രാത്രി രാജ്ഭവനിൽ തങ്ങും.നാളെ രാവിലെ പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് ഹെലികോപ്റ്റർ വഴി വിഴിഞ്ഞം തുറമുഖത്ത് എത്തും.
വെള്ളിയാഴ്ച രാവിലെ പത്തരയോടുകൂടി വിഴിഞ്ഞത്ത് എത്തുന്ന പ്രധാനമന്ത്രി തുറമുഖം സന്ദർശിക്കും. എംഎസ്സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ പ്രധാനമന്ത്രി സ്വീകരിക്കും.തുടർന്ന് തുറമുഖത്ത് തയ്യാറാക്കിയ പ്രത്യേക വേദിയിൽ പൂർണതോതിൽ പ്രവർത്തനമാരംഭിച്ച തുറമുഖത്തിന്റെ കമ്മീഷനിംഗ് ചടങ്ങുകൾ നടക്കും. ചടങ്ങുകൾക്ക് ശേഷം 12 മണിയോടെ പ്രധാനമന്ത്രി ഡൽഹിയിലേക്ക് തിരിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വി.എൻ. വാസവൻ, ശശി തരൂർ എംപി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി തുടങ്ങിയവർ പങ്കെടുക്കും.






