തിരുവനന്തപുരം : വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസുടമകൾ നടത്തുന്ന സൂചനാ പണിമുടക്ക് ആരംഭിച്ചു.ഇന്നലെ ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്. പണിമുടക്കിനെ തുടർന്ന് പലയിടത്തും യാത്രക്കാർ വലഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ ആവശ്യങ്ങൾക്ക് പരിഹാരമുണ്ടായില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.
അതേസമയം, പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് രാത്രി 12ന് ആരംഭിക്കും. പത്ത് തൊഴിലാളി സംഘടനകൾ പണിമുടക്കിൽ ഭാഗമാകും.പാൽ, ആശുപത്രി അടക്കമുള്ള അവശ്യസർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.