Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaവല്ലന പ്രദേശത്തെ...

വല്ലന പ്രദേശത്തെ യാത്രാക്ലേശത്തിന് പരിഹാരമായി: സ്വകാര്യ ബസ്  സര്‍വ്വീസ് ആരംഭിച്ചു

ആറന്മുള : ആറന്മുള പഞ്ചായത്തിലെ വല്ലന പ്രദേശത്തെ യാത്രാക്ലേശത്തിന് പരിഹാരമായി  ചെങ്ങന്നൂര്‍ ഐ ടി ഐ ജംഗ്ഷൻ,എഴിക്കാട് – കുറിച്ചിമുട്ടം – വല്ലന വഞ്ചിപ്പടി – മണപ്പളളി – കിടങ്ങന്നൂര്‍ – ആലക്കോട് – കുഴിക്കാല – ഇലന്തൂര്‍ – പത്തനംതിട്ട റൂട്ടില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം  സ്വകാര്യ ബസ് സര്‍വ്വീസ് ആരംഭിച്ചു

സ്റ്റാര്‍ ഗ്രൂപ്പിന്റെ ബസാണ് സര്‍വ്വീസ് നടത്തുന്നത്.  സാധാരണക്കാര്‍ താമസിക്കുന്ന ഗ്രാമപ്രദേശങ്ങളെ ബന്ധിപ്പിച്ച് നേരത്തേ  സർവീസ് നടത്തിയതിന് ശേഷം മുടങ്ങിയ സ്വകാര്യ ബസുകളുടെ സമയക്രമം തന്നെയാണ് പുതിയ സര്‍വീസിനും ഉളളത്

ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കും ജനറല്‍  ആശുപത്രിയിലേക്കും കൂടാതെ കിടങ്ങന്നൂര്‍ , ഇലന്തൂര്‍ ,  ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിലേക്കും സഞ്ചരിക്കാന്‍ സാധാരണക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ  സഹായകരമായ സര്‍വ്വീസ് ആണിത്.

ബസ് സമയക്രമം :

രാവിലെ 7.40 ന് പത്തനംതിട്ടയില്‍ നിന്നും പുറപ്പെട്ട് 8.30 ന് ചെങ്ങന്നൂരില്‍ എത്തും,   തുടര്‍ന്ന് 8.40 ന് ചെങ്ങന്നൂരില്‍ നിന്നും തുടങ്ങുന്ന യാത്ര 10.10 ന് പത്തനംതിട്ടയില്‍ എത്തും .

11.50 ന് പത്തനംതിട്ടയില്‍ നിന്നും ഉച്ചയ്ക്ക്  12.30 ന് ചെങ്ങന്നൂരില്‍ എത്തും , തുടര്‍ന്ന് 1.20 ന് തിരികെ പുറപ്പെട്ട് 2.20 ന് പത്തനംതിട്ടയില്‍ എത്തും

ഉച്ചകഴിഞ്ഞ് 3 ന് പത്തനംതിട്ടയില്‍ നിന്നും പുറപ്പെട്ട് 4.10 ന് ചെങ്ങന്നൂരില്‍ എത്തും. 4.20 തിരിച്ച് 5.30 ന് പത്തനംതിട്ടയില്‍ വരും.

വൈകിട്ട് 5.30 ന് പത്തനംതിട്ടയില്‍ നിന്നും പുറപ്പെട്ട് 6.45 ന് ചെങ്ങന്നൂരില്‍ എത്തും തിരികെ രാത്രി  7.35 ന് പുറപ്പെട്ട് 8.50 ന് പത്തനംതിട്ടയില്‍ എത്തുന്ന രീതിയില്‍ ദിവസേന 4 ട്രിപ്പുകള്‍ നടത്തും.

പ്രദേശ വാസികള്‍ പരമാവധി യാത്രകള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി
പൊതുഗതാഗതം നിലനിര്‍ത്തുന്നതിന് യാത്ര ചെയ്ത് സഹകരിക്കണമെന്ന് പഞ്ചായത്ത് അംഗം ശരൺ പി. ശശിധരൻ ആവശ്യപ്പെട്ടു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 23-07-2024 Sthree Sakthi SS-425

1st Prize Rs.7,500,000/- (75 Lakhs) SJ 118247 (MOOVATTUPUZHA) Consolation Prize Rs.8,000/- SA 118247 SB 118247 SC 118247 SD 118247 SE 118247 SF 118247 SG 118247 SH 118247 SK 118247...

മണ്ഡലകാലം : ശബരിമലയിൽ എത്തിയത് 12 ലക്ഷത്തിനടുത്ത് തീർത്ഥാടകർ

ശബരിമല : മണ്ഡലകാലം രണ്ടാഴ്ച്ച തികയുമ്പോൾ ശബരിമലയിൽ എത്തിയത് 12 ലക്ഷത്തിനടുത്ത് തീർത്ഥാടകർ. ഈ തീര്‍ത്ഥാടനകാലം രണ്ടാഴ്ച്ച തികയുമ്പോൾ ശബരിമലയിൽ ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം 12 ലക്ഷത്തിലേക്ക്. 11,89088 തീര്‍ത്ഥാടകരാണ് നവംബർ...
- Advertisment -

Most Popular

- Advertisement -