പൊടിയാടി : ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ വേതന വർധന ഉൾപ്പെടയുള്ള ആവശ്യങ്ങൾ അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമ്പ്രം പഞ്ചായത്ത് ഓഫീസന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡന്റ ബിനു കുര്യൻ അധ്യക്ഷത വഹിച്ചു. ഡി സി സി നിർവ്വാഹക സമിതി അംഗം ആർ. ജയകുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാൻ, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ അനിൽ സി ഉഷ്സ്, ജോൺസൺ വെൺപാല, കോൺഗ്രസ് നേതാക്കളായ കെ.ജെ മാത്യു, എ പ്രദീപ് കുമാർ, ഗ്രാമ പഞ്ചായത്ത് അംഗം ഗ്രേസി അലക്സാണ്ടർ, രാജു കുന്നിൽ, രാധാകൃഷ്ണൻ, രാജഗോപാല പ്രഭു, സഖറിയ, ബിജു പത്തിൽ എന്നിവർ പ്രസംഗിച്ചു.