Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകൂത്തുപറമ്പ് വെടിവെപ്പിൽ...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പൻ അന്തരിച്ചു

കോഴിക്കോട് : കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ(54) അന്തരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കഴിഞ്ഞ 30 വർഷമായി കിടപ്പിലായിരുന്നു.

1994 നവംബർ 25-ന് ഡിവൈഎഫ്ഐ നടത്തിയ സമരത്തിന് നേരെ പൊലീസ് നടത്തിയ വെടിവയ്പ്പിലാണ് പുഷ്പന് പരിക്കേറ്റത് .നട്ടെല്ലിനു പരുക്കേറ്റ് കഴുത്തിനു താഴെ തളർന്ന് കിടപ്പിലായിരുന്നു പുഷ്പൻ. സ്വാശ്രയ കോളേജിനെതിരായ സമരത്തിനിടെ മന്ത്രി എംവി രാഘവനെ തടയാനെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് വെടിവെപ്പ് നടത്തുകയായിരുന്നു. വെടിവയ്പ്പിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ മരിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രണ്ട് റെയില്‍വേ ഗേറ്റുകൾ അടച്ചിടും

ആലപ്പുഴ : ആലപ്പുഴ - അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 79 (പനംചുവട് ഗേറ്റ്) ഒക്‌ടോബര്‍ 18 ന് രാവിലെ 8 മണി മുതല്‍ 19 ന് വൈകീട്ട് 6...

സ്പോട്ട് അഡ്മിഷന്‍

പത്തനംതിട്ട : സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്)പത്തനംതിട്ടയില്‍ ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ്, ബിഎസ്സി സൈബര്‍ ഫോറന്‍സിക്, ബിസിഎ, എംഎസ്സി സൈബര്‍ ഫോറന്‍സിക്, എംഎസ്സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,ബി കോം ഫിനാന്‍സ്...
- Advertisment -

Most Popular

- Advertisement -