പത്തനംതിട്ട: മഴ ശക്തി പ്രാപിച്ചതോടെ തോട്ടിലെ ജലനിരപ്പ് ഉയർന്ന് റാന്നി പുതമൺ താൽക്കാലികപാതയിൽ വെള്ളം കയറി. ഈ വർഷം പുതമണ്‍ താത്കാലിക പാലത്തില്‍ ഒരു മാസത്തിനിടെ രണ്ടാം തവണയാണ് വെള്ളം കയറിയത്. വെള്ളം കയറിയതോടെ പാത താൽക്കാലികമായി അടച്ചു
അധികൃതർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തിരക്കേറിയ റാന്നി ബ്ലോക്കുപടി-കോഴഞ്ചേരി റോഡിലെ പുതമണ്‍ താത്കാലിക പാലത്തില്‍ ഇന്നു രാവിലെ വെള്ളം ഇരച്ചുകയറിയതോടെ ഗതാഗതം വഴി തിരിച്ചു വിട്ടു. ഇതോടെ കീക്കൊഴൂര്‍ മുതല്‍ വാഴക്കുന്നം വരെയുള്ള ജനങ്ങള്‍ ദുരിതത്തിലായി.