തിരുവനന്തപുരം : കാര്യവട്ടം ഗവ. കോളജിൽ റാഗിങ് പരാതി. ഒന്നാംവർഷ ബയോ ടെക്നോളജി വിദ്യാർത്ഥി ബിൻസ് ജോസഫാണ് സീനിയർ വിദ്യാർഥികളായ ഏഴു പേർക്കെതിരെ കോളേജ് പ്രിൻസിപ്പലിനും കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലും പരാതി നൽകിയത്.വിദ്യാർഥി മൂന്നാം വർഷ വിദ്യാർഥികളുടെ റാഗിങ്ങിന് ഇരയായതായി ആന്റി റാഗിങ്ങ് സെൽ കണ്ടെത്തി.
പരാതിയിൽ അലൻ, അനന്തൻ, വേലു, ശ്രാവൺ, സൽമാൻ, ഇമ്മാനുവൽ, പാർഥൻ എന്നിവർക്കെതിരെ കഴക്കൂട്ടം പോലീസ് കേസെടുത്തു .സീനിയർ വിദ്യാർഥികളെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മർദനം.ബിൻസ് ജോസിനെ മർദിച്ച ശേഷം മുട്ടു കുത്തിനിർത്തിയ ഇവർ വസ്ത്രങ്ങൾ വലിച്ചുകീറുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്‌തെന്നാണ് പരാതി .