ആലപ്പുഴ: അറ്റകുറ്റപണികൾക്കായി അടച്ചിട്ടിരുന്ന ചേപ്പാട്-കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 137 (രാമപുരം ഗേറ്റ്) തുറക്കാനുള്ള സമയപരിധി ഏപ്രിൽ 19 വൈകുന്നേരം ആറ് മണി വരെ നീട്ടി. വാഹനങ്ങൾ ലെവല്‍ ക്രോസ് നമ്പര്‍ 135 (ഏവൂർ ഗേറ്റ്) വഴി പോകണമെന്ന് അധികൃതർ അറിയിച്ചു.