Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട്ടിൽ 63...

വയനാട്ടിൽ 63 കാരനായ അച്ഛനെ മകൻ വെട്ടിക്കൊന്നു.

വയനാട് : വയനാട്ടിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു.എടവക കടന്നലാട്ട് കുന്നിൽ മലക്കുടി ബേബിയെ (63) മകൻ റോബിൻ (37 ) ആണ് വെട്ടിക്കൊന്നത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. കുടുംബപ്രശ്നമാണ് കാരണമെന്നാണ് പ്രാഥമിക വിവരം. ഇരുവരും തമ്മിലുള്ള വഴക്കിനിടെ റോബിൻ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ബേബിയെ ആക്രമിക്കുകയായിരുന്നു.  ബഹളം കേട്ടെത്തിയ നാട്ടുകാർ വെട്ടേറ്റ ബേബിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.റോബിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറ്റുകാല്‍ പൊങ്കാല : നഗരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ സേവാഭാരതിയുടെ ശുചീകരണം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് സേവാഭാരതി നഗരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ശുചീകരണം നടത്തി. നഗരത്തിലെ നൂറു കേന്ദ്രങ്ങളിലായി നടത്തിയ ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം മേയര്‍ വി.വി. രാജേഷ് നിര്‍വഹിച്ചു. അയ്യായിരം പ്രവര്‍ത്തകരാണ് ശുചീകരണ യജ്ഞത്തില്‍...

നിയുക്ത മേൽശാന്തിമാർക്ക് ആദരവ് നൽകി

അമ്പലപ്പുഴ : അയ്യപ്പൻ്റെ മാതൃസ്ഥാനമായ അമ്പലപ്പുഴയിൽ നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്കും  മാളികപ്പുറം മേൽശാന്തി എ. ദാമോദരൻ നമ്പൂതിരിയ്ക്കും ആദരവ് നൽകി. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ അമ്പലപ്പുഴ...
- Advertisment -

Most Popular

- Advertisement -