Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് വരുന്ന ...

സംസ്ഥാനത്ത് വരുന്ന  നാലുദിവസം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : പശ്ചിമ ബംഗാളിലെ ഗംഗാതടത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കൻ ഗുജറാത്ത് തീരം മുതല്‍ തെക്കൻ കർണാടക തീരം വരെ ന്യൂനമർദ്ദപാത്തിയും സ്ഥിതിചെയ്യുന്നുണ്ട്.

ഗംഗാതടത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം അടുത്ത 2-3 ദിവസം ഝാർഖണ്ഡ്, ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാൻ സാധ്യത. ന്യൂനമർദ്ദത്തിന്റെയും ന്യൂനമർദ്ദപാത്തിയുടെയും സ്വാധീനഫലമായി വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അബാൻ ജംഗ്ഷനിൽ  നഗരസഭയുടെ  ടൗൺ സ്ക്വയർ നിർമാണം അവസാന ഘട്ടത്തിൽ

പത്തനംതിട്ട : പത്തനംതിട്ട ടൗണിൽ അബാൻ ജംഗ്ഷന് സമീപം നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച ടൗൺ സ്ക്വയർ നിർമാണം അവസാന ഘട്ടത്തിൽ. ഉദ്ഘാടനം ഈ മാസം 15 ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ...

കുറ്റൂർ മാമ്മൂട്ടിൽപടി – ചിറ്റയ്ക്കാട്ട് റോഡിൻ്റെ  വശത്ത്  പുല്ല് വളർന്ന്   അപകട ഭീഷണി ഉയർത്തുന്നു

തിരുവല്ല : മാമ്മൂട്ടിൽപടി - ചിറ്റയ്ക്കാട്ട് റോഡിൻ്റെ  വശത്ത്  പുല്ല് വളർന്ന്   അപകട ഭീഷണി ഉയർത്തുന്നു.  പുല്ല് വളർന്നു നിൽക്കുന്നതിൽ ചിറ്റയ്ക്കാട്ട് ഭാഗത്ത്  റോഡും  പമ്പ  ഇറിഗേഷൻ  കനാലും ഏതാണെന്ന് തിരിച്ചറിയാൻ സാധിക്കാത്ത...
- Advertisment -

Most Popular

- Advertisement -