Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsമഴ മുന്നറിയിപ്പ്:...

മഴ മുന്നറിയിപ്പ്: ജാഗ്രത വേണം- ജില്ലാ കലക്ടർ

പത്തനംതിട്ട: ജില്ലയിൽ വരും ദിവസങ്ങളിൽ  വ്യത്യസ്ത തോതിൽ മഴ മുന്നറിയിപ്പ് നിലനിൽക്കെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്  ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ല കലക്ടർ എസ്. പ്രേം കൃഷ്ണൻ. നാളെയും 9,  11 ദിവസങ്ങളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ്  ജില്ലയിൽ മഞ്ഞ അലർട്ടും  10 ന് ഓറഞ്ചുമാണ് പ്രവചിച്ചിട്ടുള്ളത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിത ഇടങ്ങളിലേക്ക് മാറണം. ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ  തദ്ദേശ സ്ഥാപന, റെവന്യൂ അധികാരികളുമായി ബന്ധപ്പെടാം.

24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കും. അപകടസാധ്യത മുന്നിൽകാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം എന്നും ജില്ലാ കലക്ടർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 17-07-2024 Fifty Fifty FF-103

1st Prize Rs.1,00,00,000/- FJ 230272 (ERNAKULAM) Consolation Prize Rs.8,000/- FA 230272 FB 230272 FC 230272 FD 230272 FE 230272 FF 230272 FG 230272 FH 230272 FK 230272...

വ്‍ളോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണം : മോട്ടോർ വാഹന വകുപ്പിന് ഹൈക്കോടതി നിർദേശം

കൊച്ചി : വാഹനത്തിന് രൂപമാറ്റം വരുത്തുന്ന വ്‍ളോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് ഹൈക്കോടതി നിർദേശം. ആവശ്യമെങ്കിൽ നോട്ടീസയച്ച് നടപടി സ്വീകരിക്കുമെന്നും കോടതി അറിയിച്ചു. വ്‍ളോഗർ സഞ്ജു ടെക്കിക്കെതിരായ നടപടി റിപ്പോർട്ട്...
- Advertisment -

Most Popular

- Advertisement -