ആലപ്പുഴ : മഴയെത്തുടർന്ന് ജില്ലയിൽ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ചെങ്ങന്നൂർ, ചേർത്തല താലൂക്കുകളിലായി നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്. 18 കുടുംബങ്ങളിലെ 16 പുരുഷൻമാരും 23 സ്ത്രീകളും 13 കുട്ടികളും ഉൾപ്പെടെ 52 പേരാണ് ക്യാമ്പിലുള്ളത്. ചെങ്ങന്നൂർ മൂന്ന് ക്യാമ്പുകളിലായി 42 പേർ കഴിയുന്നു. ചേർത്തലയിൽ ഒരു ക്യാമ്പാണ് പ്രവർത്തിക്കുന്നത്. ഇവിടെ 10 പേരാണ് കഴിയുന്നത്.