Friday, November 28, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് ഇന്നും ...

സംസ്ഥാനത്ത് ഇന്നും  മഴ തുടരും : മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും  മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ജില്ലകളിലാണ് കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പുള്ളത്. മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ നവംബർ 29 വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.

അതേസമയം നാളെ മുതൽ മഴ ശമിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ വിലയിരുത്തൽ. നവംബർ 27 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.    

കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി കന്യാകുമാരി കടൽ, ശ്രീലങ്ക, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവയ്ക്ക് മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക് – വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി കൂടിയ ന്യുനമർദ്ദമായും തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്രാപിച്ച് തീവ്രന്യുനമർദ്ദമായി  ശക്തിപ്രാപിക്കാനും സാധ്യത. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്ത്രീധന പീഡനം : നാ​ഗർകോവിലിൽ കോളജ് അധ്യാപികയായ മലയാളി യുവതി ജീവനൊടുക്കി

നാഗർകോവിൽ : നാഗർകോവിലിൽ സ്ത്രീധന പീഡനം മൂലം കോളജ് അധ്യാപികയായ മലയാളി യുവതി ജീവനൊടുക്കി.കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതി(25)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടിൽ ശ്രുതി തൂങ്ങി മരിക്കുകയായിരുന്നു.6...

കോടതിവിധി സ്വാഗതാർഹം : ഓർത്തഡോക്സ് സഭ

കോട്ടയം : അങ്കമാലി ഭദ്രാസനത്തിൽപ്പെട്ട പുളിന്താനം സെന്റ് ജോണ്‍സ്, മഴുവന്നൂര്‍ സെന്റ് തോമസ്, ഓടക്കാലി സെന്റ് മേരീസ് പള്ളികളും, തൃശൂർ ഭദ്രാസനത്തിൽപ്പെട്ട മംഗലം ഡാം സെന്റ് മേരീസ്, എറിക്കിൻചിറ സെന്റ് മേരീസ്, ചെറുകുന്നം...
- Advertisment -

Most Popular

- Advertisement -