പത്തനംതിട്ട : രാജു ഏബ്രഹാമിനെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു . ജില്ലാ കമ്മിറ്റിയിൽ 6 പുതുമുഖങ്ങൾ ഇടം നേടി. മൂന്ന് ടേം പൂർത്തിയായതിനെ തുടർന്ന് നിലവിലെ ജില്ലാ സെക്രട്ടറി കെപി ഉദയഭാനു അടക്കം ആറ് പേർ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവായി.സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ് രാജു ഏബ്രഹാം. അഞ്ച് തവണ റാന്നി എംഎൽഎയായിരുന്നു.