Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduഡ്രൈവിംഗിനിടയിൽ മൊബൈൽ...

ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോൺ ഉപയോഗം : കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു

കോഴിക്കോട്: ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച കെഎസ്ആർടിസി ബദലി ഡ്രൈവറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.

കെഎസ്ആർടിസി തലശ്ശേരി യൂണിറ്റിലെ ഡ്രൈവർ ഷാജി കുമാർ മൊബൈൽ ഫോണിൽ ടൈപ്പ് ചെയ്തു അപകടകരമാംവിധം ഡ്രൈവ് ചെയ്യുകയും ബസ്സിലെ യാത്രക്കാർ മൊബൈൽ ഫോണിൽ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി വിജിലൻസ് വിഭാഗം അന്വേഷണം നടത്തുകയും ഗുരുതരമായ കൃത്യവിലോപവും  നിരുത്തരവാദപരമായ പ്രവർത്തിയുമാണ് തലശ്ശേരി യൂണിറ്റിലെ ബദലി ഡ്രൈവറായ ഷാജികുമാർ കണ്ടോത്തിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്ന് കണ്ടെത്തുകയായിരുന്നു.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കെഎസ്ആർടിസിക്ക് ഏറെ പ്രാധാന്യമേറിയതാണ്. ഇനിയും ഇത്തരത്തിൽ നിരുത്തരവാദപരമായി പെറുമാറുന്ന   ജീവനക്കാർക്ക് കെഎസ്ആർടിസിയിൽ സ്ഥാനം ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചിട്ടയായ പ്രവര്‍ത്തനങ്ങളില്‍ നേടിയെടുത്ത മുന്നേറ്റമാണ് തിരുവല്ലയില്‍ അനൂപ് ആന്റണിക്ക് നേട്ടമായത്

തിരുവല്ല: ചിട്ടയായ പ്രവര്‍ത്തനങ്ങളില്‍ നേടിയെടുത്ത മുന്നേറ്റമാണ് തിരുവല്ലയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണിക്ക് നേട്ടമായത്. സാങ്കേതികമായി രണ്ടാം സ്ഥാനത്തേക്ക് മാറിയെങ്കിലും വോട്ടുവിഹിതത്തില്‍ വന്‍ വര്‍ദ്ധനവാണ് നേടിയെടുത്തത്. കുറ്റൂര്‍, കവിയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ ബൂത്തുകളില്‍ ഒന്നാം...

ചക്കുളത്തുകാവ് പൊങ്കാല: പണ്ടാര അടുപ്പു സ്ഥാപിച്ചു

എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്ര ശ്രീകോവിലിന് മുൻപിൽ പണ്ടാര പൊങ്കാല അടുപ്പുകൾ സ്ഥാപിച്ചു. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഭക്തിനിർഭരമായ...
- Advertisment -

Most Popular

- Advertisement -