Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsറേഷൻ കടകൾ...

റേഷൻ കടകൾ ഇന്ന് തുറന്ന് പ്രവർത്തിക്കും : തിങ്കളാഴ്ച തുറക്കില്ല

തിരുവനന്തപരം : സംസ്ഥാനത്ത് ഇന്ന്  റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. ഓണത്തോട് അനുബന്ധിച്ചാണ് അവധി ദിനത്തിലും റേഷൻ കട തുറക്കുന്നത്. തിങ്കളാഴ്ച റേഷൻ കട തുറക്കില്ല. ഓഗസ്റ്റിലെ റേഷൻ വിതരണം ഇന്ന്  അവസാനിക്കും. ഈ മാസം ഇതുവരെ 82% ഗുണഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്.

ഓഗസ്റ്റ് മാസത്തെ റേഷൻ ഇനിയും വാങ്ങാത്തവർ ഇന്ന്. തന്നെ വാങ്ങേണ്ടതാണ്. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് തിങ്കളാഴ്ച റേഷൻകടകൾക്ക് അവധി നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച മുതൽ സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ആരംഭിക്കും.

ഒന്നാം ഓണ ദിവസമായ സെപ്റ്റംബർ 4ന് റേഷൻകടകൾ തുറന്നു പ്രവർത്തിക്കും. എ.എ.വൈ. കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബർ മാസവും തുടരുമെന്ന് ഭക്ഷ്യ വകുപ്പു അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു

കണ്ണൂർ : കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു.ചാല കിഴക്കേക്കര മീത്തലെ കോറോത്ത് പരേതനായ ബാലൻ നായരുടെ മകൻ സുധീഷ്(44) ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടിലേക്ക് നടന്നു പോകും വഴി വീടിന്...

മഴ: തോട്ടപ്പള്ളി പൊഴി അടിയന്തര സാഹചര്യത്തില്‍ മുറിക്കാന്‍ തീരുമാനം

ആലപ്പുഴ: അടിയന്തര സാഹചര്യത്തില്‍ തോട്ടപ്പള്ളി പൊഴിമുറിക്കാന്‍ തീരുമാനം. ജില്ലയില്‍ മഴ കനത്ത സാഹചര്യത്തില്‍ ദേശീയപാത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നയിടങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപം കൊള്ളുന്നതും മഴക്കെടുതിയിലെ മറ്റ് സുരക്ഷാനടപടികളും ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചുചേര്‍ത്ത യോഗത്തിലാണ്...
- Advertisment -

Most Popular

- Advertisement -