ഡമാസ്കസ് : ബഷാർ അൽ അസദിന്റെ ഭരണകൂടത്തിൽ നിന്ന് സിറിയയെ മോചിപ്പിച്ചുവെന്ന് സിറിയൻ വിമതസേന അവകാശപ്പെട്ടു . വിമതരുടെ മുന്നേറ്റത്തെത്തുടർന്ന് സിറിയൻ പ്രസിഡന്റ് അസദ് തലസ്ഥാനമായ ഡമാസ്കസ് വിട്ടു . ഇതിന് പിന്നാലെയാണ് സിറിയയെ അസദ് ഭരണകൂടത്തിൽ നിന്ന് മോചിപ്പിച്ചുവെന്നവകാശപ്പെട്ടുകൊണ്ട് ഹയാത് തഹ്‌രീർ അൽ-ഷാമിൻ്റെ (എച്ച്.ടി.എസ്.) നേതാവ് രംഗത്ത് വന്നത് .
സിറിയയിലെ അൽ ഖായിദയുടെ ഉപ സംഘടനയാണ് പാശ്ചാത്യ രാജ്യങ്ങൾ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ള ഹയാത്ത് തഹ്‌രീർ അൽ ഷംസ്. സമാധാനപരമായ ഭരണകൈമാറ്റത്തിന് തയാറാണെന്ന് പ്രധാനമന്ത്രി മുഹമ്മദ് ഘാസി ജലാലി അറിയിച്ചു. ഡമാസ്കസിലെ നിരത്തുകളിൽ ജനക്കൂട്ടം ആഘോഷ പ്രകടനങ്ങൾ നടത്തുന്നതായി രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു