Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ അപ്പം...

ശബരിമലയിൽ അപ്പം അരവണ വിൽപ്പനയിൽ റെക്കോർഡ് നേട്ടം: 18,34 ,79455 രൂപയുടെ വർധന

ശബരിമല: മണ്ഡല കാലം 20 ദിവസം പിന്നീടവെ ശബരിമലയിൽ അരവണ, അപ്പം വിൽപ്പനയിൽ റെക്കോർഡ് വർധന. നവംബർ 16 മുതൽ ഡിസംബർ 5 വരെ 60,54,95,040 രൂപയുടെ വിൽപ്പന നടന്നതായി ദേവസ്വം ബോർഡ് അറിയിച്ചു . കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 42,20,15,585 രൂപയാണ് അപ്പം അരവണ വില്പനയിൽ ലഭിച്ചത്. ഈ വർഷം ഡിസംബർ 5 വരെ അരവണ വിൽപ്പനയിലൂടെ 54,37,00,500 രൂപയും അപ്പം വിൽപ്പനയിലൂടെ 6,17,94,540 രൂപയും ലഭിച്ചു. 18,34 ,79455 രൂപയാണ് ഇക്കുറി ഈ രംഗത്തെ വർധന.

ആദ്യ പന്ത്രണ്ട്  ദിവസത്തിനുള്ളിൽ  അപ്പം വിറ്റുവരവ്  35328555 രൂപയായിരുന്നു . അരവണ വില്പനയാകട്ടെ  289386310 രൂപയും.

സന്നിധാനത്തെ ആഴിക്ക് സമീപത്തുള്ള 10 കൗണ്ടറുകളിലൂടെയും മാളികപ്പുറത്തുള്ള എട്ട്  കൗണ്ടറുകളിലൂടെയുമാണ് അപ്പം, അരവണ വിൽപ്പന നടക്കുന്നത്. അയ്യപ്പ ഭക്തർക്ക് പോസ്റ്റലായും അപ്പവും അരവണയും വാങ്ങാനുള്ള സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മിന്റോറാ സംഘടിപ്പിച്ചു

തിരുവല്ല: സിറിയൻ ജാക്കോബൈറ്റ് പബ്ലിക് സ്കൂളും റേഡിയോ മാക് ഫാസ്റ്റും ചേർന്ന് 'മിന്റോറാ' സംഘടിപ്പിച്ചു. കുട്ടികളുടെ സർഗാത്മകതയും അറിവും ആത്മവിശ്വാസവും വളർത്തുന്നതിന് ഉപകരിക്കുന്ന പരിപാടി സംവിധായകൻ ബാബു തിരുവല്ല ഉദ്ഘാടനം ചെയ്തു. ഡോ. നെൽസൺ...

ചുമത്ര റെയിൽവേ ഗേറ്റ് ഇന്ന് അടച്ചിടും

ചുമത്ര റെയിൽവേ ഗേറ്റ് ഇന്ന് അടച്ചിടും തിരുവല്ല: ചുമത്ര റെയിൽവേ ഗേറ്റ് ഇന്ന് (ഞായർ) പകൽ എട്ടു മുതൽ ആറുവരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
- Advertisment -

Most Popular

- Advertisement -