തിരുവല്ല : ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി തിരുവല്ല ശാഖയുടെ 2025-26 വർഷത്തെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും ജീവകാരുണ്യ പദ്ധതിയിലേക്കുള്ള ധനസമാഹരണവും നഗരസഭ ചെയർപേഴ്സൺ അനു ജോർജ് നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് എം.സലീം അദ്ധ്യക്ഷ വഹിച്ചു.
സെക്രട്ടറി ബാബു കല്ലിങ്കൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ഷെൽട്ടൽ വി.റാഫേൽ, മാത്യൂസ് കെ. ജേക്കബ്, സി.വി.ജോൺ, ഷാജി തിരുവല്ല, പി.എം.അനീർ എന്നിവർ പ്രസംഗിച്ചു. ഡി.വൈ.എസ്.പി. എസ്. ആഷാദിനെ ചടങ്ങിൽ ആദരിച്ചു.