തിരുവല്ല : ദൈവ പരിപാലന പ്രവർത്തനങ്ങൾ എറ്റെടുക്കുവാനും
മൂല്യബോധമില്ലാതെ ജീവിത ശൈലി നയിക്കുന്നവരെ വീണ്ടെടുക്കുവാനുള്ള പ്രവർത്തനങ്ങൾ സാമൂഹ്യ സംഘടനകൾ നടത്തണമെന്നും വൈ എം സി എ സ്ഥാപകൻ ജോർജ് വില്യംസ് അതിന് പ്രചോദനമാണെന്നും കെ സി സി പ്രസിഡൻ്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ. വൈ.എം.സി.എ സബ് റീജയൻ്റെ നേതൃത്വത്തിൽ സർ ജോർജ് വില്യംസ് ജന്മദിന സ്തോത്രം ശൂശ്രൂഷയും സമ്മേളനവും ദൈവ പരിപാലന കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജോലി തേടി വിവിധ നാടുകളിൽ നിന്ന് എത്തിയ യുവജനങ്ങൾക്ക് മൂല്യബോധം വളർത്തി സാത്മാർഗ്ഗിക വഴികളിൽ നയിക്കുവാൻ വൈ.എം.സി.എ കൾക്ക് വലിയ ഉത്തരവാദിത്വമുണ്ടെന്നുംസ്വാർത്
ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു. കോഴഞ്ചേരി സബ് റീജൻ ചെയർമാൻ ജോസ് മാത്യൂസ് മുഖ്യ സന്ദേശം നല്കി. റീജണൽ മുൻ ചെയർമാൻ അഡ്വ. വി. സി സാബു, കേരള റീജൻ യൂത്ത് വർക്ക് കമ്മറ്റി ചെയർമാൻ ലിനോജ് ചാക്കോ, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, കുന്നന്താനം വൈ.എം.സി.എ പ്രസിഡൻ്റ് പി.പി. മാത്യു, സിസ്റ്റർ അമല, റീജണൽ ലീഗൽ ബോർഡ് ചെയർമാൻ അഡ്വ.മാത്യു ജോസഫ്, ഡോ. പി.സി വർഗീസ്, ജോ ഇലത്തിമൂട്ടിൽ, കെ.സി മാത്യു, സബ് – റീജൺ വൈസ് ചെയർമാൻ തോമസ് വി. ജോൺ, കുന്നന്താനം വൈ.എം.സി.എ സെക്രട്ടറി റെയ്മോൾ ജോൺസൺ, ട്രഷറാർ സാബു ചാക്കുംമുട്ടിൽ, പഞ്ചായത്തംഗം ഗ്രേസി മാത്യു, കുര്യൻ ചെറിയാൻ, സജി മാമ്പ്രക്കുഴി, മെജോ വർഗീസ്, ജോൺസൺ തോമസ് എന്നിവർ പ്രസംഗിച്ചു.