തിരുവല്ല: ഉന്നത നിലവാരത്തിൽ നവീകരണം നടത്തുന്ന അഴിയിടത്തുചിറ – മേപ്രാൽ- കൊമ്പങ്കേരിച്ചിറ റോഡിൽ അവസാന ഘട്ട പണി പൂർത്തിയാകുന്നു. 2024 ജനുവരിയിൽ ആദ്യ ഘട്ട ടാറിങ്ങ് (ബി എം) പൂർത്തിയായെങ്കിലും തുടർന്ന് ഉള്ള പണികൾ മുടങ്ങിയ നിലയിൽ ആയിരുന്നു. ഇതോടെ റോഡിന്റെ ഇരുവശങ്ങൾ ഉയർന്നു നിന്നതോടെ ഇരുചക്ര വാഹനങ്ങൾ വശങ്ങളിൽ തട്ടി നിരന്തര അപകടം ഉണ്ടായിരുന്നു.
അഴിയിടത്തുചിറ മുതൽ മേപ്രാൽ
2021 മാർച്ചിലാണ് റോഡ് പണികൾ ആരംഭിച്ചത്. പിന്നീട് തുടർന്നുണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കവും മൂലവും മിക്കയിടങ്ങിളേയും മെറ്റിൽ ഇളകി പോയി. മെറ്റിൽ ഇളകി കുഴി രൂപപ്പെട്ടിടത്ത് ഉറപ്പിക്കുന്ന ജോലികൾ തുടങ്ങിയെങ്കിലും നിരന്തര മഴ പണികൾ തടസപ്പെടുത്തി.
2023 ഓഗസ്റ്റ് മാസത്തിൽ ആദ്യ വാരത്തിൽ റോഡിൽ മെറ്റിൽ ഉറപ്പിച്ചെങ്കിലും വാട്ടർ അതോറിറ്റിയുടെ കുഴി എടുക്കേണ്ടി വന്നതിനാൽ പണികൾ നീളാൻ മറ്റൊരു കാരണമായി. വകുപ്പുകൾ തമ്മിലുള്ള തർക്കവും നിലനിന്നിരുന്നു. പദ്ധതി നീണ്ട് പോയതോടെ പ്രദേശവാസികൾ യാത്രദുരിതം നേരിട്ടിരുന്നു .