Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramവാഹന പരിശോധനയെഎതിർത്തു...

വാഹന പരിശോധനയെഎതിർത്തു : എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ

കോഴിക്കോട് : എംഡിഎംഎയുമായി യുവാവിനെയും യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് കൊട്ടാരക്കുന്ന് സ്വദേശി മുഹമ്മദ് ഇജാസ്, വയനാട് കമ്പളക്കാട് സ്വദേശി അഖില എന്നിവരാണ് പിടിയിലായത്.32 ഗ്രാം എംഡിഎംഎ ഇവരിൽനിന്നു പിടിച്ചെടുത്തു.

തിങ്കളാഴ്ച വൈകിട്ട് 7 ന് പാറക്കടവ് തിരികോടിന് സമീപം വാഹന പരിശോധനയ്‌ക്കിടെ പ്രതികൾ സഞ്ചരിച്ച വാഹനം പൊലീസ് തടയുകയായിരുന്നു. കാറിൽനിന്നു പുറത്തിറങ്ങിയ പ്രതികൾ ബഹളം വയ്ക്കുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തു. ഇതോടെ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. സ്റ്റേഷനിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ ഇജാസ്  ഓടിരക്ഷപ്പെടാൻ ശ്രമിച്ചു .

തുടർന്ന് കാറിൽ നടത്തിയ പരിശോധനയിലാണ് സീറ്റിനടിയിൽ നിന്നും എംഡിഎംഎ കണ്ടെത്തിയത്.ലാപ്ടോപ്, ക്യാമറ, മൂന്നു മൊബൈൽ ഫോൺ, 8500 രൂപ, ഇലക്ട്രോണിക് ത്രാസ് എന്നിവയും പോലീസ് പിടിച്ചെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചക്കുളത്തുകാവില്‍ പൊങ്കാല ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ചക്കുളത്തുകാവ്:  ചക്കുളത്തുകാവില്‍ പൊങ്കാലക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡിസംബര്‍ 13 നാണ് പൊങ്കാല. തുരുവല്ലാ മുതല്‍ തകഴി വരെയും, എം.സി. റോഡില്‍ ചങ്ങനാശേരി-ചെങ്ങന്നൂര്‍- പന്തളം റുട്ടിലും, മാന്നാര്‍-മാവേലിക്കര റുട്ടിലും, മുട്ടാര്‍-കിടങ്ങറാ, വീയപുരം-ഹരിപ്പാട് റൂട്ടിലും പൊങ്കാല...

കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽനിന്ന് കാൽവഴുതി വീണ് ഉമാ തോമസിന് പരുക്ക്

കൊച്ചി : കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഉമാ തോമസ് എംഎൽഎയ്‌ക്ക് ഗുരുതര പരിക്ക്.നൃത്തപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു അപകടം. ഗ്യാലറിയുടെ വശത്തുനിന്ന എംഎൽഎ താഴേക്കു വീഴുകയായിരുന്നു. പത്ത് അടിയോളം...
- Advertisment -

Most Popular

- Advertisement -