Friday, April 3, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യക്ക് കൂടുതല്‍...

ഇന്ത്യക്ക് കൂടുതല്‍ ക്രൂഡ് ഓയിലും പ്രകൃതിവാതകവും നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ

ന്യൂഡൽഹി : ഇന്ത്യക്ക് കൂടുതല്‍ ക്രൂഡ് ഓയിലും പ്രകൃതിവാതകവും നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചു .റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മാന്തുറോവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ വാഗ്ദാനം മുന്നോട്ടുവെച്ചത്.

ഊർജം, രാസവളം, വ്യാപാരം, കണക്റ്റിവിറ്റി തുടങ്ങിയ നിർണ്ണായക മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു. കൂടംകുളം ആണവനിലയത്തിന്റെ റിയാക്ടര്‍ നിര്‍മ്മാണം നിശ്ചിത സമയത്തിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും ഇന്ത്യയുടെ ആവശ്യാനുസരണം ഇനിയും കൂടുതല്‍ രാസവളം എത്തിക്കാന്‍ തയ്യാറാണെന്നും റഷ്യ ഉറപ്പുനല്‍കിയിട്ടുണ്ട്. അഞ്ച് എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ കൈമാറുന്ന കാര്യത്തിലും ചർച്ച നടന്നു.

പ്രധാനമന്ത്രിയെ കൂടാതെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവരുമായും റഷ്യന്‍ ഉപപ്രധാനമന്ത്രി ചര്‍ച്ചകള്‍ നടത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോട്ടയത്തെ അതിദരിദ്രരില്ലാത്ത ആദ്യജില്ലയായി പ്രഖ്യാപിച്ചു

കോട്ടയം : കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറ്റുകയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം കൈവരിക്കുന്നതിൽ കോട്ടയം ജില്ല വഴികാട്ടിയായിരിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ജില്ലാ ആസൂത്രണസമിതി മന്ദിരത്തിലെ കോൺഫറൻസ്...

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പു ഫലം ഇന്ന്

മലപ്പുറം:  നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പു ഫലം ഇന്ന്. ചുങ്കത്തറ മാര്‍ത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 8ന് വോട്ടെണ്ണിത്തുടങ്ങി. 8.30ന് ആദ്യ സൂചനകള്‍ ലഭിച്ചു തുടങ്ങി. യു ഡി എഫിന് നേരിയ മുൻ‌തൂക്കം ഉണ്ട്...
- Advertisment -

Most Popular

- Advertisement -