പന്തളം:പന്തളം എസ്. എൻ.ഡി. പി യൂണിയന്റെ കീഴിൽ മറ്റപ്പള്ളിയിൽ പുതിയ ശാഖായോഗം രൂപീകരിക്കുകയും പ്രഥമ പൊതുയോഗം മെയ് 26ന് മറ്റപ്പള്ളി ഗുരുക്ഷേത്രത്തിനു സമീപം ചേരുകയും ചെയ്തു.യോഗത്തിൽ പന്തളം എസ്. എൻ.ഡി. പി യൂണിയൻ സെക്രട്ടറി ഡോ.ആനന്ദരാജ് അദ്ധ്യക്ഷനായി.യൂണിയൻ കൗൺസിലർമാരായ ഉദയൻ പാറ്റൂർ,സുരേഷ് മുടിയൂർക്കോണം,ബി. സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.
മറ്റപ്പള്ളി ഗുരുക്ഷേത്രത്തിന്റെ ശിലാ പ്രതിഷ്ഠ 2024 ഓഗസ്റ്റ് 19 ( ചിങ്ങം 3 )ന് നടത്താൻ തീരുമാനിക്കുയും അതിനായി കമ്മറ്റി രൂപീകരിക്കുകയും ചെയ്തു.