തിരുവല്ല: ഹിന്ദു ഐക്യവേദി കവിയൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ശബരിമല സ്വർണ്ണം മോഷണം വിഷയത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ഞാലിയിൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് പ്രതിഷേധ മാർച്ച് കവിയൂർ മഹാദേവ ക്ഷേത്രത്തിന് മുൻപിൽ സമാപിച്ചു.
തുടർന്ന് നടന്ന പരിപാടി ജില്ലാ സഹ സംഘടന സെക്രട്ടറി കെപി സുരേഷ് പെരുമ്പെട്ടി ഉദ്ഘാടനം ചെയ്തു. താലൂക്ക് വർക്കിങ് പ്രസിഡന്റ് മനോഹർ, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ഹിന്ദു ഐക്യവേദി പ്രവർത്തകരും നിരവധി ഭക്തരും പങ്കെടുത്തു.