കൊച്ചി : ശബരിമല സ്വർണപ്പാളിവിഷയത്തിൽ ദേവസ്വം വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു.ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൂശലുമായി ബന്ധപ്പെട്ട് തിരിമറി നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 474.99 ഗ്രാം സ്വർണത്തിന്‍റെ ക്രമകേട് നടന്നുവെന്ന് വ്യക്തമായെന്നും കോടതി നിരീക്ഷിച്ചു. വിജിലൻസ് കണ്ടെത്തലുകളിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാൻ കോടതി നിർദേശിച്ചു.






