Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല മണ്ഡല...

ശബരിമല മണ്ഡല മഹോത്സവം : ആകെ വരുമാനം 297കോടി രൂപ ; അയ്യപ്പദർശനത്തിനെത്തിയത് 32.5ലക്ഷം ഭക്തർ

ശബരിമല : മണ്ഡല മഹോത്സവം നാൽപത്തിയൊന്ന് ദിവസം പൂർത്തിയായപ്പോൾ 32,49,756 ഭക്തർ ശബരിമലയിൽ ദർശനം നടത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ്റ് പി എസ് പ്രശാന്ത് പത്രസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ സമയം 28,42,447 ഭക്തരാണ് ദർശനം നടത്തിയത് മുൻവർഷത്തെ അപേക്ഷിച്ച് 4,07,309 ഭക്തരാണ് അധികമായി ദർശനം നടത്തിയത്.

5,66,571 ഭക്തരാണ് തത്സമയ ഓൺലൈൻ ബുക്കിംഗ് വഴി സന്നിധാനത്ത് എത്തിയത്. കഴിഞ്ഞ വർഷം 4,02,269 ഭക്തരാണ് സ്പോട്ട് ബുക്കിങ്ങിലൂടെ ദർശനം നടത്തിയത്. 74,774 ഭക്തർ പുൽമേട് വഴി ദർശനം നടത്തി. കഴിഞ്ഞ വർഷം 69,250 ഭക്തരായിരുന്നു പുൽമേട് വഴി സന്നിധാനത്ത് എത്തിച്ചേർന്നത്.

41 ദിവസത്തെ മണ്ഡല തീർത്ഥാടനം പൂർത്തിയായപ്പോൾ വരുമാനത്തിലും വർദ്ധനവുണ്ടായി. 2,97,06,67,679 /-രൂപയാണ് ശബരിമല മണ്ഡല തീർത്ഥാടനകാലത്തെ ആകെ വരുമാനം കഴിഞ്ഞ വർഷം ഇത് 2,14,82,87, 898/- രൂപയായിരുന്നു. 82,23,79,781/-രൂപയുടെ വരുമാന വർദ്ധനവ് ഇത്തവണ ഉണ്ടായി.

അരവണ ഇനത്തിൽ 1,24,02,30,950/- രൂപയുടെ വരുമാനം ആണ് ദേവസ്വം ബോർഡിന് ലഭിച്ചത്. കഴിഞ്ഞ വർഷം ഇത് 1,01,95,71,410 /-രൂപയായിരുന്നു 22,06,59,540/- രൂപയാണ് അധികമായി ലഭിച്ചത്. കാണിക്ക ഇനത്തിൽ 80,25,74,567/- രൂപ ലഭിച്ചു കഴിഞ്ഞ വർഷം 66,97,28,862/- രൂപയായിരുന്നു കാണിക്ക ഇനത്തിൽ ലഭ്യമായത്. ഈ വർഷം 13,28,45,705 /- രൂപയുടെ വർദ്ധനവ് ഉണ്ടായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മണ്ഡലകാലം: കാനന പാതയിൽ തീർഥാടകരുടെ എണ്ണം 35000 കടന്നു

ശബരിമല : മണ്ഡലകാലം പകുതി പിന്നിട്ടതോടെ കാനന പാതയിലൂടെ തീർഥാടക പ്രവാഹം. 35000 ലധികം പേരാണ് 18 ദിവസം കൊണ്ട് കാനനപാതയിലൂടെ ശബരിമലയിലെത്തിയത്. വെള്ളി, ശനി ദിവങ്ങളിലാണ് ഏറ്റവുമധികം പേർ കാനന പാത...

വയനാട്ടിൽ എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താൽ ആരംഭിച്ചു

വയനാട് : ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ലെന്നാരോപിച്ച് വയനാട്ടിൽ എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താൽ ആരംഭിച്ചു.രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ.ഹർത്താൽ അനുകൂലികൾ സംസ്ഥാന...
- Advertisment -

Most Popular

- Advertisement -