Monday, March 23, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല :...

ശബരിമല : ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി ; 33.33 ശതമാനം വർധന

ശബരിമല : 2025-26 മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ സീസണിൽ ഇതേ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33 ശതമാനം കൂടുതൽ. ഇന്നലെ (നവംബർ 30) വരെയുള്ള കണക്കാണിത്.

വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വിൽപ്പനയിൽ നിന്നാണ്. 47 കോടി രൂപയാണ് അരവണയിൽ നിന്നുള്ള വരുമാനം. കഴിഞ്ഞ വർഷം ആദ്യത്തെ 15 ദിവസം ഇത് 32 കോടിയായിരുന്നു; 46.86 ശതമാനം വർധന.

അപ്പം വിൽപ്പനയിൽ നിന്ന് ഇതുവരെ 3.5 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വർഷവും ഏകദേശം ഇതേ തുക തന്നെയായിരുന്നു ലഭിച്ചിരുന്നത്.കാണിക്കയിൽ നിന്നുള്ള വരുമാനം 2024 ൽ ഇതേ സമയം 22 കോടി ആയിരുന്നപ്പോൾ ഈ സീസണിൽ അത്‌ 26 കോടിയായി; 18.18 ശതമാനം വർധന.

ഈ സീസണിൽ 13 ലക്ഷത്തോളം തീർത്ഥാടകരാണ് നവംബർ 30 വരെ ശബരിമലയിൽ എത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രോത്സവം 20 മുതല്‍

ആറന്മുള :പാര്‍ത്ഥസാരഥി  ക്ഷേത്രോത്സവം 20ന് കൊടിയേറി 29ന് ആറാട്ടോടെ സമാപിക്കും. 15 മുതല്‍ 17 വരെ മുറജപാരംഭം.ഒന്നാം ഉത്സവ ദിനമായ 20ന് പകല്‍ 11നും 11.47നും മധ്യേ തന്ത്രിമുഖ്യന്‍ പറമ്പൂരില്ലത്ത് ത്രിവിക്രമന്‍ നാരായണന്‍...

സുനിത വില്യംസ് നാസയില്‍ നിന്ന് വിരമിച്ചു

ന്യൂയോർക് : ഇന്ത്യൻ വംശജയും ബഹിരാകാശ സഞ്ചാരിയുമായ സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു. 27 വര്‍ഷക്കാലം നാസയില്‍ പ്രവര്‍ത്തിച്ച സുനിത വില്യംസ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ മൂന്ന് ദൗത്യങ്ങളിലായി 608 ദിവസം...
- Advertisment -

Most Popular

- Advertisement -