Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsKollamഓട്ടത്തിനിടെ ഗുരുവായൂര്‍...

ഓട്ടത്തിനിടെ ഗുരുവായൂര്‍ – മധുര എക്‌സ്പ്രസ്സിന്റെ ബോഗികള്‍ വേര്‍പ്പെട്ടു: വേഗത കുറഞ്ഞതിനാൽ  വലിയ അപകടം ഒഴിവായി

കൊല്ലം: ഓട്ടത്തിനിടെ ഗുരുവായൂര്‍ – മധുര എക്‌സ്പ്രസ്സിന്റെ ബോഗികൾ വേര്‍പ്പെട്ടു. ന്യൂ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷന് സമീപം ഇന്ന് ഉച്ചയ്ക്ക് 3 മണിക്കായിരുന്നു സംഭവം. ട്രെയിന്റെ വേഗത കുറഞ്ഞതിനാൽ  വലിയ അപകടം ഒഴിവായി.

ഓട്ടോമാറ്റിക് ബ്രേക് സിസ്റ്റം ഉണ്ടായിരുന്നതിനാല്‍ വേര്‍പെട്ട് മുന്നോട്ട് പോയ എഞ്ചിനോട് ചേര്‍ന്ന ഭാഗം അധികം ദൂരത്തല്ലാതെ നിന്നു. ട്രെയിനിന്റെ മധ്യഭാഗത്ത് നിന്നാണ് ബോഗികള്‍ തമ്മിലെ ബന്ധം വേർപെട്ടത്. പിന്നീട് റെയില്‍വെ സാങ്കേതിക വിഭാഗം ജീവനക്കാരെത്തി പ്രശ്‌നം പരിഹരിച്ചു. 40 മിനിറ്റോളം വൈകിയാണ് യാത്ര തുടര്‍ന്നത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത : കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവര്‍ഷം എത്തിയതോടെ ഇനിയുള്ള ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.  എറണാകുളം ജില്ലയിൽ ഇന്ന്...

കശ്മീരിൽ ലഷ്കർ ഭീകരനെ ഏറ്റുമുട്ടലിൽ വധിച്ചു

ശ്രീനഗർ : ലഷ്കർ മുഖ്യ കമാൻഡർ സാക്കിർ ഗനായിയെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന .ഷോപ്പിയാൻ കേന്ദ്രീകരിച്ച് അഞ്ച് ദിവസമായി തുടരുന്ന ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷനൊടുവിലാണ് ഭീകരൻ കൊല്ലപ്പെട്ടത് .തെക്കൻ കശ്മീരിലെ സൈദ്‌പോര മേഖലയിൽ...
- Advertisment -

Most Popular

- Advertisement -