Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryപുല്ലാട് യുവാവ്...

പുല്ലാട് യുവാവ് ഭാര്യയെ കുത്തിക്കൊന്നു : രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

കോഴഞ്ചേരി : പുല്ലാട് യുവാവ് ഭാര്യയെ കുത്തിക്കൊന്നു. യുവതിയുടെ പിതാവിനും പിതൃസഹോദരിക്കും കുത്തേറ്റു. കോഴഞ്ചേരി പുല്ലാട് ആലുംന്തറയിൽ ഇന്നലെ രാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. അഞ്ചാനിക്കല്‍ വീട്ടില്‍ ശ്യാമ എന്ന ശാരിമോള്‍ (35) ആണ് കൊല്ലപ്പെട്ടത്.

ആക്രമണത്തിനുശേഷം അജി സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ശ്യാമയുടെ പിതാവ് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

കുടുംബ കലഹമമാണ് കാരണമായി പറയുന്നത്. മൂന്നുപേരെയും രാത്രിയിൽ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചു. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ശ്യാമ പുലര്‍ച്ചെയാണ് മരിച്ചത്. സംഭവത്തില്‍ പ്രതിയായ ഭർത്താവ് അജിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഈറോഡ് എംപി എ.ഗണേശമൂർത്തി അന്തരിച്ചു

ചെന്നൈ: എംഡിഎംകെ മുതിർന്ന നേതാവും ഈറോഡ് എംപിയുമായ എ ഗണേശമൂർത്തി(77) അന്തരിച്ചു.കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഞായറാഴ്ച രാവിലെയാണ് വിഷം ഉള്ളിൽച്ചെന്ന് അവശനിലയിലായ ഗണേശമൂർത്തിയെ ആദ്യം...

വാഹന നികുതി കുടിശ്ശിക അദാലത്ത് 26ന്

ചെങ്ങന്നൂര്‍: സബ് ആര്‍.ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും നികുതി ഒടുക്കാതെ റവന്യൂ റിക്കവറി സ്വീകരിച്ചിട്ടുള്ളതുമായ എല്ലാ വിഭാഗം വാഹനങ്ങളുടെയും നികുതി കുടിശ്ശികയില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് റവന്യൂ അധികൃതരുടെ സാന്നിധ്യത്തില്‍ മാര്‍ച്ച് 26 ന് രാവിലെ...
- Advertisment -

Most Popular

- Advertisement -