Tuesday, April 22, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ ധനു...

ശബരിമലയിൽ ധനു ഒന്നിന് ഭക്തജനസാഗരമായി

ശബരിമല: മണ്ഡല മകരവിളക്ക് മഹോത്സവം ആരംഭിച്ചതിനുശേഷം ഏറ്റവും കൂടുതൽ ഭക്തജനങ്ങൾ ശബരിമല തീർത്ഥാടനത്തിന് എത്തിയത് ധനു ഒന്നിന് ആയിരുന്നു.87967തീർത്ഥാടകരാണ് പതിനെട്ടാം പടി കയറി ശബരീശനെ ദർശിച്ചത്. സ്പോട്ട് ബുക്കിങ്ങിലൂടെ 19110 തീർത്ഥാടകർ ദർശനത്തിന് എത്തി.

ചൊവ്വാഴ്ചയും ഭക്തജന തിരക്ക് വർദ്ധിക്കുകയാണ്. നിർമ്മാല്യ ദർശനത്തിനായി രാത്രിയിൽ തന്നെ പമ്പയിൽ നിന്നും തീർത്ഥാടകർ മല കയറി സന്നിധാനത്ത് എത്തി. നെയ്യഭിഷേകത്തിനും തിരക്ക് അനുഭവപ്പെട്ടു. ദർശനത്തിനെത്തിയ എല്ലാ ഭക്തർക്കും സുഖ ദർശനം സാധ്യമാക്കുന്നതിന് വിവിധ വകുപ്പുകളും ദേവസ്വം ബോർഡും ഏകോപിച്ച് പ്രവർത്തനങ്ങൾ നടത്തിയതിനാൽ പരാതിരഹിതമാണ് തീർത്ഥാടനം.

നടപ്പന്തലിൽ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും കുട്ടികൾക്കും സ്ത്രീകൾക്കും പ്രത്യേക വരിയിലൂടെ പതിനെട്ടാം പടി കയറി ദർശനത്തിന് എത്താൻ സൗകേര്യം ഒരിക്കിയിട്ടുണ്ട്.തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാക്രമീകരണങ്ങൾ പോലീസ് ശക്തമാക്കി. വലിയ നടപന്തലിൽ ശരംകുത്തി വരെ ഭക്തരുടെ നിര നീളുമ്പോൾ ക്രമമായാണ് കടത്തിവിടുന്നത്. ക്യൂവിൽ ഭക്തർക്കെല്ലാം ചുക്കുവെള്ളവും ബിസ്ക്കറ്റും ലഭ്യമാക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മനോജ് കെ. ജയന് തിരുമാന്ധാംകുന്ന് മാന്ധാദ്രി പുരസ്കാരം

കോഴിക്കോട് : തിരുമാന്ധാംകുന്ന് പൂരാഘോഷത്തിന്റെ ഭാഗമായുള്ള ഈ വർഷത്തെ മാന്ധാദ്രി പുരസ്കാരം നടൻ മനോജ് കെ. ജയന് സമ്മാനിക്കും. പൂരാഘോഷത്തിന് ഏപ്രിൽ മൂന്നിന് തുടക്കമാകും. പതിനൊന്നു ദിവസങ്ങളിലായി നടക്കുന്ന പൂരത്തിനു മുൻപായുള്ള ദ്രവ്യകലശം...

വെറ്ററിനറി സർവ്വകലാശാല മുൻ വിസി എംആർ ശശീന്ദ്രനാഥിന്റെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു

കൊച്ചി :സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സർവ്വകലാശാല മുൻ വിസി എംആർ ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു.വിസിക്കെതിരെ നടപടിയെടുക്കാൻ ചാൻസലറായ ഗവർണർക്ക് അധികാരമുണ്ടെന്ന് കോടതി വിലയിരുത്തി.സസ്പെന്ഷനെതിരെ എംആർ...
- Advertisment -

Most Popular

- Advertisement -