പത്തനംതിട്ട : റാന്നി – പെരുനാട് ഗ്രാമപഞ്ചായത്തിലെ ശബരിമല വാർഡിൽ എൽഡിഎഫിന് അപ്രതീക്ഷിത വിജയം.എൽഡിഎഫ് – യുഡിഎഫ് സ്ഥാനാർഥികൾക്ക് തുല്യ വോട്ടുകളാണ് ലഭിച്ചത് .തുടർന്ന് ടോസ് ഇടാൻ തീരുമാനിച്ചു .ടോസ് ജയിച്ച് എൽഡിഎഫ് സ്ഥാനാർഥി പി.എസ്.ഉത്തമൻ വിജയിയായി .
റാന്നി പെരുനാട് പഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബിജെപിയുടെ സിറ്റിങ് വാർഡായിരുന്നു ശബരിമല. സിപിഎമ്മിന്റെ പി.എസ്.ഉത്തമനും കോൺഗ്രസിന്റെ അമ്പിളി സുജസിനും 268 വോട്ട് വീതമാണ് ലഭിച്ചത്.ബിജെപി സ്ഥാനാർഥി രാജേഷിന് 232 വോട്ടുകളാണ് ഇവിടെ ലഭിച്ചത്.






