Thursday, July 30, 2026
No menu items!

subscribe-youtube-channel

HomeNewsപ്രധാനമന്ത്രി യുഎസിൽ

പ്രധാനമന്ത്രി യുഎസിൽ

വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടൻ ഡിസിയിൽ എത്തി.12ന് വൈകിട്ട് ഫ്രാൻസിൽ നിന്നാണ് മോദി യുഎസിലേക്ക് തിരിച്ചത്. വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യൻ ത്രിവർണ്ണ പതാകയും യുഎസ് ദേശീയ പതാകയും കൈകളിൽ പിടിച്ചുകൊണ്ട് ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിയെ ബ്ലെയർ ഹൗസിന് പുറത്ത് സ്വീകരിച്ചു.

വാഷിംഗ്ടൺ ഡിസിയിൽ യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.ഇന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. ട്രംപ് അധികാരമേറ്റതിന് ശേഷം വൈറ്റ് ഹൗസിൽ അദ്ദേഹത്തെ കാണുന്ന നാലാമത്തെ ലോക നേതാവാണ് മോദി. വ്യവസായി ഇലോൺ മസ്ക് ഉൾപ്പെടെയുള്ളവരുമായി മോദി കൂടിക്കാഴ്ച നടത്തുമെന്നാണു സൂചന .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു.

തിരുവല്ല: തിരുവല്ലാ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. നഗരസഭയുടെ  പാലിയേക്കര - കാട്ടുക്കര റോഡിൻ്റെ ശോചനീയാവസ്ഥ എത്രയും വേഗം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ  നഗര സഭ സെക്രട്ടറിയെയും ഉദ്യോഗസ്ഥരെയും മണിക്കൂറുകളോളം തടഞ്ഞ് വെച്ചു. ഈ...

ആറാട്ടുപുഴയിൽ ഷിഗെല്ല  കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത വേണം- മന്ത്രി രമേശ് ചെന്നിത്തല

ആലപ്പുഴ: ആറാട്ടുപുഴയിൽ വിവിധ വാർഡുകളിലായി 5 ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ  ഉദ്യോഗസ്ഥർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി  രമേശ് ചെന്നിത്തല. ആറാട്ടുപുഴയിൽ ചേർന്ന ഗ്രാമപഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികൾ,...
- Advertisment -

Most Popular

- Advertisement -