Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsക്രിസ്തുസ്‌നേഹത്തെ മനുഷ്യ...

ക്രിസ്തുസ്‌നേഹത്തെ മനുഷ്യ സ്‌നേഹത്തിന്റെ ഭാവമാക്കിയ മഹാനുഭാവനാണ് ജോസഫ് മാര്‍ത്തോമ്മ: സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി

തിരുവല്ല: ക്രിസ്തുസ്‌നേഹത്തെ മനുഷ്യസ്‌നേഹത്തിന്റെ ഭാവമാക്കിയ മഹാനുഭാവനാണ് ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത എന്നും ആത്മീയതയെ ആരാധനാലയങ്ങളുടെ ചുമരുകളില്‍ ഒതുക്കാതെ മനുഷ്യ സമൂഹത്തിലേക്ക് കൊണ്ടുവന്ന വ്യക്തിത്വമായിരുന്നു മെത്രാപ്പോലീത്തായെന്നും സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പ്രസ്താവിച്ചു. കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ കെ.സി.സി. ആസ്ഥാനമായ ഡോ. ജോസഫ് മാര്‍ത്തോമ്മാ എക്യുമെനിക്കല്‍ സെന്ററില്‍ ജോസഫ് മാര്‍ത്തോമ്മാ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ജ്ഞാന തപസ്വി.

മോറോന്‍ മോര്‍ ഡോ. സാമുവേല്‍ തെയോഫിലോസ് മെത്രാപ്പോലീത്ത  അധ്യക്ഷത വഹിച്ചു. ഡോ. ഗീവര്‍ഗീസ് മാര്‍ കൂറീലോസ് മെത്രാപ്പോലീത്ത, ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, ഡോ. എബ്രഹാം ഇഞ്ചക്കലോടി കോറെപ്പിസ്‌ക്കോപ്പ, ഫാ ജോസ് കരിക്കം, ലിനോജ് ചാക്കോ, അനീഷ് കുന്നപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശസ്ഥാപനങ്ങള്‍ തെരുവ് വിളക്കുകളുടെ പരിപാലനം ഉറപ്പാക്കണം : മാത്യു ടി തോമസ് എംഎല്‍എ

പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തെരുവ് വിളക്കുകളുടെ  പരിപാലനം ഉറപ്പുവരുത്തണമെന്ന്  അഡ്വ. മാത്യു ടി തോമസ് എംഎല്‍എ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദ്ദേശം. തിരുവല്ല...

7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം : അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (02) അവധി പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട്,കോഴിക്കോട്, പാലക്കാട്  ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ...
- Advertisment -

Most Popular

- Advertisement -