Wednesday, March 4, 2026
No menu items!

subscribe-youtube-channel

HomeNewsKottayamശബരിമല യുവതി...

ശബരിമല യുവതി പ്രവേശന വിരുദ്ധ സമരം : പോലീസ് എടുത്ത കേസ് കോടതി റദ്ദ് ചെയ്തു

കോട്ടയം : ശബരിമല യുവതി പ്രവേശനത്തെ എതിർത്ത് നാമജപ ഘോഷയാത്ര സംഘടിപ്പിച്ചതിനെതിരെ പോലീസ് എടുത്ത കേസ് കോടതി റദ്ദ് ചെയ്തു. നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത വനിതകള്‍ ഉള്‍പ്പെടെ 25 പേരെയാണ് കാഞ്ഞിരപ്പള്ളി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി -2 കുറ്റവിമുകതരാക്കിയത്.

ശബരിമല യുവതി പ്രവേശന വിരുദ്ധ സമരത്തില്‍ പങ്കെടുത്ത ഭക്തര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നായിരുന്നു ശബരിമല കര്‍മ്മ സമിതി ഉയര്‍ത്തിയിരുന്ന വാദം. സര്‍ക്കാരിന്റെ കപട അയ്യപ്പ വിശ്വാസം തിരിച്ചറിയണമെന്ന് നിലപാട് ഉയര്‍ത്തുകയും ചെയ്തു.

എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അഭിപ്രായമൊന്നും പറഞ്ഞിട്ടുമില്ല. ഏറെയും കള്ള കേസുകളെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഗതാഗത തടസ്സം സൃഷ്ടിച്ചു പോലീസിനെ ആക്രമിച്ചു തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് 2019 ല്‍ പൊന്‍കുന്നം പോലീസ് ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. 31 പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ കേസില്‍ തെളിവില്ലായെന്ന് കണ്ടെത്തിയ കോടതി മുഴുവന്‍ പ്രതികളെയും വെറുതെ വിടുകയായിരുന്നു. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. വി. ആര്‍. രമേശ്, അഡ്വ. പ്രശാന്ത് പി. പ്രഭ, അഡ്വ. ജെറിന്‍ സാജു ജോര്‍ജ് എന്നിവര്‍ ഹാജരായി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി

തിരുവല്ല: തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്ര മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവർ ചേർന്ന് പൊന്നാട...

കരുണ നിറച്ച മനസുമായി വീട്ടമ്മയുടെ ഭാഗ്യവില്പന

കോഴഞ്ചേരി: പണമായി നൽകാൻ തൻ്റെ കൈവശമൊന്നുമില്ലെങ്കിലും തൻ്റെ അഞ്ചു ദിവസത്തെ ലോട്ടറി വില്പനയുടെ വരുമാനം വയനാട്ടിലെ ദുരന്തഭൂമിയുടെ പുന: സൃഷ്ടിക്കായി നൽകാൻ ഈ വീട്ടമ്മയും. നാരങ്ങാനം ആലുങ്കൽ ജംഗ്ഷനിൽ ലോട്ടറിക്കച്ചവടം നടത്തുന്ന പരിയാരം മാനമ്പാറയിൽ...
- Advertisment -

Most Popular

- Advertisement -