Friday, May 9, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorസരസ് മേള...

സരസ് മേള : മനോഹരമായ കരകൗശല വസ്തുക്കളും  ഗോത്ര വിഭവങ്ങളും ഒരുക്കി ഇതര സംസ്ഥാനങ്ങളും

ചെങ്ങന്നൂർ: മനോഹരമായ കരകൗശല വസ്തുക്കളും പരമ്പരാഗത ഗോത്ര വിഭവങ്ങളും  ശ്രദ്ധേയമാവുകയാണ് കുടുംബശ്രീ ദേശീയ സരസ് മേളയിലെ
ഇതര സംസ്ഥന സ്‌റ്റോളുകളും.

മേളയുടെ വേദിയായ ചെങ്ങന്നൂര്‍ ജില്ലാ സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്ന ത്രിപുര ധലായ് ജില്ലയിലെ ചക്മ ഗോത്ര ജനത നിര്‍മ്മിച്ച വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ സ്റ്റാള്‍ ഏറെപ്പേരെ ആകര്‍ഷിക്കുന്നു.  ഇവരുടെ ഉല്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയുള്ളതിനാല്‍ സ്റ്റാളിലെ  പല ഇനങ്ങളും ഇതിനകം  വിറ്റുതീര്‍ന്നു.

മേളയുടെ ആദ്യ ദിവസം,ഇവരുടെ  സ്റ്റാളില്‍ ചക്മ ഗോത്രക്കാര്‍ കൈകൊണ്ട് നിര്‍മ്മിച്ച എള്ള് ലഡ്ഡു, മുളകൊണ്ടു നിര്‍മ്മിച്ച വിശറി, പൂച്ചട്ടികള്‍, ചുമര്‍ അലങ്കാരങ്ങള്‍, ഷോ കെയ്‌സില്‍ വെക്കാവുന്ന അലങ്കാര വസ്തുക്കള്‍, ഇവരുടെ പരമ്പരാഗത കാര്‍ഷിക ഉല്‍പന്നങ്ങളായ മഞ്ഞള്‍പ്പൊടി, അരി, തിനകള്‍, നാടന്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍,ചണ ബാഗുകള്‍,എന്നിവ ഉണ്ടായിരുന്നു.

മണിക്പൂര്‍ ഗ്രാമത്തിലെ ചക്മ വിഭാഗത്തിലെ എട്ട് അംഗങ്ങള്‍ ഉള്‍പ്പെടുന്ന ‘നാഗരി’ എന്ന സ്വയം സഹായ സംഘം കൈ കൊണ്ട് നിര്‍മ്മിച്ച 500-ലധികം ഉല്‍പ്പന്നങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ  ഗ്രാമീണ ഉപജീവന ദൗത്യത്തിന് കീഴിലാണ് ചക്മ സ്വയം സഹായ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

”ത്രിപുരയിലെ പ്രധാന ഗോത്രങ്ങളില്‍ ഒന്നാണ് ചക്മകള്‍. ഇവരുടെ ശുദ്ധമായ ജൈവ ഉല്‍പ്പന്നങ്ങള്‍, മുളകൊണ്ട് നിര്‍മ്മിച്ച വിവിധ കരകൗശല വസ്തുക്കള്‍ എന്നിവയാണ് ഞങ്ങള്‍ ഇവിടെ പ്രധാനമായി വില്‍ക്കുന്നത്. എള്ള് ലഡ്ഡു  മേളയിലേക്ക് ഞങ്ങള്‍ കൊണ്ടുവന്നെങ്കിലും, കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാം വിറ്റുതീര്‍ന്നു. ഞങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് “ഗ്രാമീണ ഉപജീവന ദൗത്യം സംസ്ഥാന കോര്‍ഡിനേറ്റര്‍ അനന്യ പാല്‍ പറഞ്ഞു.

നാഗരി സ്വയം സഹായ സംഘത്തിലെ അംഗങ്ങളായ കൃഷ്ണ ചക്മയും ഷൈലബാല ചക്മയും  സരസ് മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഛത്തീസ് ഗഡിലെ സ്ത്രീകളുടെ മൂന്ന് സ്വയം സഹായ സംഘങ്ങളുടെ തുണിത്തരങ്ങളുടെ സ്റ്റാളുകളും മേളയില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. കൈകൊണ്ട് നിര്‍മിച്ച സാരികള്‍, ജുബ്ബ, ഷര്‍ട്ട്, ചുരിദാര്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരവും ഇവര്‍ക്കുണ്ട്. ജനുവരി 20 ന് ചെങ്ങന്നൂരില്‍ ആരംഭിച്ച ദേശീയ സരസ് മേള വെള്ളിയാഴ്ച സമാപിക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജില്ലാ പഞ്ചായത്തിന്റെ പട്ടികജാതി മൈക്രോ പ്ലാൻ മന്ത്രി ഒ. ആർ. കേളു പ്രകാശനം ചെയ്തു

പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ മെഴുവേലി ഗ്രാമപഞ്ചായത്തിലെ പട്ടികജാതി മൈക്രോ പ്ലാൻ മന്ത്രി ഒ.ആർ. കേളു ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ നടന്ന ചടങ്ങിൽ ഓൺ ലൈനായി പ്രകാശനം ചെയ്തു. പട്ടികജാതി-പട്ടികവർഗ്ഗ  വിഭാഗങ്ങളുടെ ...

മകരവിളക്ക് മഹോത്സവത്തിന് തിങ്കളാഴ്ച ശബരിമല നടതുറക്കും 

ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 തിങ്കളാഴ്ച വൈകുന്നേരം 4ന് ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്ര നട തുറക്കും.   തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ്. അരുൺ കുമാർ നമ്പൂതിരി നടതുറക്കും. മേൽശാന്തി സന്നിധാനത്തെ ആഴിയിൽ...
- Advertisment -

Most Popular

- Advertisement -