Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ രണ്ടാം...

ശബരിമലയിൽ രണ്ടാം ബാച്ച് പോലീസ് ഉദ്യോഗസ്ഥർ ചുമതലയേറ്റു

ശബരിമല : സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുക , രഹസ്യ അന്വേഷണം, ബോംബ് സ്കോഡ് തുടങ്ങിയ ചുമതകൾക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള രണ്ടാം ബാച്ച് പോലീസ് ഉദ്യോഗസ്ഥർ ചുമതലയേറ്റു. ശബരിമല ശ്രീധർമ്മശാസ്താ ഓഡിറ്റോറിയത്തിൽ സ്പെഷ്യൽ ഓഫീസർ എസ് പി കെ.ഇ. ബൈജു പുതുതായി ചുമതലയേൽക്കുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി.

ഡിസംബർ 6 വരെ 12 ദിവസമാണ് ബാച്ചിന് ഡ്യൂട്ടി.എട്ട് ഡി വൈ എസ് പി മാരുടെ കീഴിൽ 8 ഡിവിഷനുകളിൽ 27 സി ഐ,90 എസ് ഐ /എ എസ് ഐ ,1250 എസ് സി പി ഓ / സി പി ഓ മാരാണ് സന്നിധാനത്ത് ഭക്തരുടെ തിരക്ക് നിയന്ത്രണത്തിന്നായി വിന്യസിച്ചിട്ടുള്ളത് .

മൂന്ന് ഷിഫ്റ്റ് ആയി തിരിച്ചാണ് ഡ്യൂട്ടി ക്രമീകരിച്ചിട്ടുള്ളത് .ഒരു ഡി വൈ എസ് പി ,രണ്ട് സി ഐ ,12 എസ് ഐ /എ എസ് ഐ ,155 എസ് സി പി ഓ /സി പി ഓ എന്നിവരടങ്ങുന്ന ഇന്റലിജൻസ് /ബോംബ് സ്‌ക്വാഡ് ടീമും ചുമതയേറ്റു.പത്തനംതിട്ട എസ് പി വി ജി വിനോദ് കുമാർ ,ഡി വൈ എസ് പി മാർ മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാർത്തോമ കോളേജിൽ വിദ്യാർത്ഥികൾക്കായുള്ള ജില്ലാതല ഫ്ലാഷ് മോബ്  മത്സരം

തിരുവല്ല: എക്സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി  തിരുവല്ല മാർത്തോമ കോളേജിൽ   വിദ്യാർത്ഥികൾക്കായുള്ള  ജില്ലാതല ഫ്ലാഷ് മോബ്  മത്സരം സംഘടിപ്പിച്ചു. തിരുവല്ല നഗരസഭ ചെയർപേഴ്സൺ  അനു ജോർജ് ...

Kerala Lotteries Results : 11-04-2025 Nirmal NR-427

1st Prize Rs.7,000,000/- NN 210935 (PATHANAMTHITTA) Consolation Prize Rs.8,000/- NO 210935 NP 210935 NR 210935 NS 210935 NT 210935 NU 210935 NV 210935 NW 210935 NX 210935...
- Advertisment -

Most Popular

- Advertisement -