പാറ്റ്ന : ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.122 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് നടക്കുന്നത്.ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തെ തുടർന്ന് ബിഹാറിലുടനീളം അതീവ സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.ആദ്യ ഘട്ട വോട്ടെടുപ്പിൽ 65.08% ആണ് പോളിംഗ് ശതമാനം .വോട്ടെണ്ണലും ഫലപ്രഖ്യാപനവും 14നാണ്.






